Skip to main content

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2024-25 (Renewal)അപേക്ഷ ക്ഷണിച്ചു

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2024-25 (Renewal)അപേക്ഷ ക്ഷണിച്ചു

അപേക്ഷ ഡിസംബർ 30 വരെ മാത്രം

കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍ നിന്നും 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് പുതുക്കുന്നതിലേക്ക്  സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പുതുക്കാൻ കഴിയുക.

💰 *പ്രതിവർഷ സ്കോളർഷിപ്പ് തുക*
* ബിരുദം :  ₹ 5,000/-
* ബിരുദാനന്തര ബിരുദം : ₹ 6,000/-
* പ്രൊഫഷണൽ കോഴ്സ്  : ₹ 7,000/-
* ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/- 

> ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്

🔗 അപേക്ഷ വെബ്സൈറ്റ്:
https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php

⏰അപേക്ഷിക്കാനുള്ള അവസാന തിയതി :*30 ഡിസംബർ 2024*

📂 *അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ*
* മാർക്ക് ലിസ്റ്റ് കോപ്പി 
* ബാങ്ക് പാസ്സ് ബുക്ക്‌
* വരുമാന സർട്ടിഫിക്കറ്റ്
* ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ്റ്

Comments

Popular posts from this blog

വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ്

വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ് 2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷൻ എന്നീ പെൻഷനുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2024 ഡിസംബറിൽ പുനർവിവാഹിത അല്ലെങ്കിൽ വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

പാസ്പോർട്ട്: പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ

പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ വിവരങ്ങൾ ഉൾപ്പെടുത്താനും ഒഴിവാക്കാനും ഇനി പുതിയ നിബന്ധനകൾ.  ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം, പാസ്പോർട്ടിനായുള്ള അപേക്ഷയിൽ ഇനിമുതൽ ജീവിതപങ്കാളിയുടെ പേരുചേർക്കണമെങ്കിൽ സർക്കാർ രജിസ്ട്രേഡ് വിവാഹസർട്ടിഫിക്കറ്റോ, ജോയിൻ്റ് ഫോട്ടോ ഡിക്ലറേഷനോ സമർപ്പിക്കണം. പങ്കാളിയുടെ പേരൊഴിവാക്കാൻ വിവാഹമോചന ഉത്തരവും നൽകണം. ജീവിതപങ്കാളിയുടെ പേരുമാറ്റണമെങ്കിൽ വിവാഹ മോചന ഉത്തരവോ ആദ്യപങ്കാളിയുടെ മരണസർട്ടിഫിക്കറ്റോ, കൂടാതെ ഭാര്യാഭർത്താക്കന്മാരുടെ പുനർവിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജോയിന്റ് ഫോട്ടോ ഡിക്ലറേഷൻ എന്നിവയും നിർബന്ധമാക്കി. വിവാഹശേഷം സ്ത്രീകളുടെ കുടുംബപ്പേര് മാറ്റുന്നതിന്, വിവാഹസർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരുടെ ജോയിൻ്റ് ഫോട്ടോ ഡിക്ലറേഷൻ എന്നിവ വേണം.

എല്ലാം ഒരുമിച്ചു.....

അപകടത്തിൽ ജീവൻ പൊലിഞ്ഞ കുഞ്ഞുമക്കളുടെ കുടുംബാംഗങ്ങൾക്കും സഹപാഠികൾക്കും അധ്യാപകർക്കും ദുഃഖം താങ്ങാൻ കരുത്തുണ്ടാകട്ടെ.