വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ്
പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ വിവരങ്ങൾ ഉൾപ്പെടുത്താനും ഒഴിവാക്കാനും ഇനി പുതിയ നിബന്ധനകൾ. ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം, പാസ്പോർട്ടിനായുള്ള അപേക്ഷയിൽ ഇനിമുതൽ ജീവിതപങ്കാളിയുടെ പേരുചേർക്കണമെങ്കിൽ സർക്കാർ രജിസ്ട്രേഡ് വിവാഹസർട്ടിഫിക്കറ്റോ, ജോയിൻ്റ് ഫോട്ടോ ഡിക്ലറേഷനോ സമർപ്പിക്കണം. പങ്കാളിയുടെ പേരൊഴിവാക്കാൻ വിവാഹമോചന ഉത്തരവും നൽകണം. ജീവിതപങ്കാളിയുടെ പേരുമാറ്റണമെങ്കിൽ വിവാഹ മോചന ഉത്തരവോ ആദ്യപങ്കാളിയുടെ മരണസർട്ടിഫിക്കറ്റോ, കൂടാതെ ഭാര്യാഭർത്താക്കന്മാരുടെ പുനർവിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജോയിന്റ് ഫോട്ടോ ഡിക്ലറേഷൻ എന്നിവയും നിർബന്ധമാക്കി. വിവാഹശേഷം സ്ത്രീകളുടെ കുടുംബപ്പേര് മാറ്റുന്നതിന്, വിവാഹസർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരുടെ ജോയിൻ്റ് ഫോട്ടോ ഡിക്ലറേഷൻ എന്നിവ വേണം.
സേവനനങ്ങൾക്ക് 7558000750
ReplyDelete