Skip to main content

അതിഥി തൊഴിലാളികൾക്കായി 'അതിഥി ആപ്പ്'

അതിഥി തൊഴിലാളികൾക്കായി 'അതിഥി ആപ്പ്'
മലപ്പുറം: കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമവും ഇൻഷ്വറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുന്നതിനായി സർക്കാർ 'അതിഥി ആപ്പ്' ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകളും കരാറുകാരും തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളും തൊഴിലാളികളുടെ വിവരങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്) അറിയിച്ചു.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്‌ട്രേഷൻ നടത്താം.  പോർട്ടലിലും മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. 

സഹായം ആവശ്യമുള്ള പക്ഷം അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ, ജില്ലാ ലേബർ ഓഫീസുമായോ ബന്ധപ്പെടാം.
*ജില്ലാ ലേബർ ഓഫീസ്, മലപ്പുറം: 04832734814, അസി.* *ലേബർ ഓഫീസ്* *പെരിന്തൽമണ്ണ:* *8547655606, അസി.ലേബർ ഓഫീസ് പൊന്നാനി:* *8547655627, അസി.ലേബർ ഓഫീസ് തിരൂരങ്ങാടി: 8547655622, അസി.ലേബർ ഓഫീസ് തിരൂർ:* *8547655613, അസി. ലേബർ ഓഫീസ് നിലമ്പൂർ: 8547655605, അസി. ലേബർ ഓഫീസ് മലപ്പുറം: 8547655604, അസി. ലേബർ ഓഫീസ് കൊണ്ടോട്ടി: 8547655608.*

Comments

Popular posts from this blog

വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ്

വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ് 2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷൻ എന്നീ പെൻഷനുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2024 ഡിസംബറിൽ പുനർവിവാഹിത അല്ലെങ്കിൽ വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

പാസ്പോർട്ട്: പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ

പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ വിവരങ്ങൾ ഉൾപ്പെടുത്താനും ഒഴിവാക്കാനും ഇനി പുതിയ നിബന്ധനകൾ.  ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം, പാസ്പോർട്ടിനായുള്ള അപേക്ഷയിൽ ഇനിമുതൽ ജീവിതപങ്കാളിയുടെ പേരുചേർക്കണമെങ്കിൽ സർക്കാർ രജിസ്ട്രേഡ് വിവാഹസർട്ടിഫിക്കറ്റോ, ജോയിൻ്റ് ഫോട്ടോ ഡിക്ലറേഷനോ സമർപ്പിക്കണം. പങ്കാളിയുടെ പേരൊഴിവാക്കാൻ വിവാഹമോചന ഉത്തരവും നൽകണം. ജീവിതപങ്കാളിയുടെ പേരുമാറ്റണമെങ്കിൽ വിവാഹ മോചന ഉത്തരവോ ആദ്യപങ്കാളിയുടെ മരണസർട്ടിഫിക്കറ്റോ, കൂടാതെ ഭാര്യാഭർത്താക്കന്മാരുടെ പുനർവിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജോയിന്റ് ഫോട്ടോ ഡിക്ലറേഷൻ എന്നിവയും നിർബന്ധമാക്കി. വിവാഹശേഷം സ്ത്രീകളുടെ കുടുംബപ്പേര് മാറ്റുന്നതിന്, വിവാഹസർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരുടെ ജോയിൻ്റ് ഫോട്ടോ ഡിക്ലറേഷൻ എന്നിവ വേണം.

എല്ലാം ഒരുമിച്ചു.....

അപകടത്തിൽ ജീവൻ പൊലിഞ്ഞ കുഞ്ഞുമക്കളുടെ കുടുംബാംഗങ്ങൾക്കും സഹപാഠികൾക്കും അധ്യാപകർക്കും ദുഃഖം താങ്ങാൻ കരുത്തുണ്ടാകട്ടെ.