Skip to main content

ആകാശ വിസ്‌മയം തീർത്ത് മറിയം ജുമാന

ആകാശ വിസ്‌മയം തീർത്ത് മറിയം ജുമാന 
മലപ്പുറം പുൽപ്പറ്റ സ്വദേശി മറിയം ജുമാന തന്റെ പത്തൊൻപതാം വയസ്സിൽ 7 മണിക്കൂർ വിമാനം പറത്തി നാടിനഭിമാനമായി . പുൽപ്പറ്റ പഞ്ചായത്തിലെ വാലഞ്ചേരിക്കുന്ന് പുത്തൻപുര വീട്ടിൽ ഉമ്മർ ഫൈസി - ഉമൈബാനു ദമ്പതികളുടെ നാലാമത്തെ കുട്ടിയായ മറിയം ജുമാനയെ ഡൽഹിയിലെ ഫ്‌ളൈ ഓല ഏവിയേഷൻ അക്കാദമിയിൽ പഠനം നടത്തുന്നതിന് പോകുമ്പോൾ യാത്രയയക്കാൻ അവരുടെ വീട്ടിൽ ഞാനും പോയിരുന്നു . ആത്മവിശ്വാസം സ്‌ഫുരിക്കുന്ന അവരുടെ പ്രസ്സന്ന വദനവും കുടുംബത്തിന്റെ താങ്ങും പിന്തുണയും അന്നേ മനസ്സിലായതാണ് . മികച്ച ഗായികകൂടിയാണ് മറിയം ജുമാന

 നാട്ടിൻപ്പുറത്തുകാരിയായി ജനിച്ച് സാധാരണ സ്കൂളുകളിൽ പഠിച്ച് ഇന്ന് ആകാശം കീഴടക്കി പൈലറ്റ് പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തുമ്പോൾ ആകാശത്തോളം ഉയരുന്നത് ഈ നാടിൻറെ അഭിമാനം കൂടിയാണ് . സി എച്ചിന്റെ സ്വപ്‍നം പോലെ നമ്മുടെ നാട്ടിലെ പെൺകുട്ടികളും അതിവേഗം ഉയരങ്ങൾ കീഴടക്കുകയാണ് . മറിയം ജുമാനയുടെയും സഹോദരങ്ങളുടെയും അവരവരുടെ ഉജ്വല നേട്ടങ്ങൾക്ക് പിന്നിൽ മാതാപിതാക്കളുടെ ധീരവും ത്യാഗപൂർണ്ണവുമായ പിന്തുണകൂടിയുണ്ട് . പിതാവ് ഉമർ ഫൈസി പള്ളിയിലെ ഉസ്താദ് ആണ് എന്നതിന് പുറമെ ദൂര ദിക്കിൽ പോലും പോയി പഠിക്കുന്നതിന് വലിയ ധൈര്യമാണ് മക്കൾക്ക് നൽകുന്നത് മാതാവ് ഉമൈബാനു മുൻ പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവർത്തകയും വനിതാ ലീഗ് ഭാരവാഹികൂടിയാണ് . 
പിതാവ് ഉമ്മർ ഫൈസിക്കും ഉമൈബാനുവിനും സഹോദരങ്ങളും നാട്ടുകാരും നൽകുന്ന ഉറച്ച പിന്തുണയും പ്രശംസനീയമാണ് . മറിയം ജുമാനയുടെ മാതാവ് ഉമൈ ബാനു, എൻറെ നിയോജകമണ്ഡലത്തിലെ ചെറുകാവ് പഞ്ചായത്തിലെ കണ്ണംവെട്ടിക്കാവ് സ്വദേശിയാണ്. പതിറ്റാണ്ടുകളോളം ചെറുകാവ് പഞ്ചായത്തിലും പുളിക്കലിലും ചന്ദ്രിക ദിനപത്രത്തിന്റെ ഏജൻറ് ആയിരുന്ന ചന്ദ്രിക മാനു എന്ന പേരിൽ അറിയപ്പെടുന്ന
  ടി.പി മുഹമ്മദിൻ്റെ പുത്രിയാണ് ഉമൈബാനു.മറിയം ജുമാനക്ക് അഭിനന്ദനങ്ങൾ.

✍️✍️കടപ്പാട്

Comments

Popular posts from this blog

വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ്

വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ് 2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷൻ എന്നീ പെൻഷനുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2024 ഡിസംബറിൽ പുനർവിവാഹിത അല്ലെങ്കിൽ വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

പാസ്പോർട്ട്: പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ

പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ വിവരങ്ങൾ ഉൾപ്പെടുത്താനും ഒഴിവാക്കാനും ഇനി പുതിയ നിബന്ധനകൾ.  ഇതു സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം, പാസ്പോർട്ടിനായുള്ള അപേക്ഷയിൽ ഇനിമുതൽ ജീവിതപങ്കാളിയുടെ പേരുചേർക്കണമെങ്കിൽ സർക്കാർ രജിസ്ട്രേഡ് വിവാഹസർട്ടിഫിക്കറ്റോ, ജോയിൻ്റ് ഫോട്ടോ ഡിക്ലറേഷനോ സമർപ്പിക്കണം. പങ്കാളിയുടെ പേരൊഴിവാക്കാൻ വിവാഹമോചന ഉത്തരവും നൽകണം. ജീവിതപങ്കാളിയുടെ പേരുമാറ്റണമെങ്കിൽ വിവാഹ മോചന ഉത്തരവോ ആദ്യപങ്കാളിയുടെ മരണസർട്ടിഫിക്കറ്റോ, കൂടാതെ ഭാര്യാഭർത്താക്കന്മാരുടെ പുനർവിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജോയിന്റ് ഫോട്ടോ ഡിക്ലറേഷൻ എന്നിവയും നിർബന്ധമാക്കി. വിവാഹശേഷം സ്ത്രീകളുടെ കുടുംബപ്പേര് മാറ്റുന്നതിന്, വിവാഹസർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരുടെ ജോയിൻ്റ് ഫോട്ടോ ഡിക്ലറേഷൻ എന്നിവ വേണം.

എല്ലാം ഒരുമിച്ചു.....

അപകടത്തിൽ ജീവൻ പൊലിഞ്ഞ കുഞ്ഞുമക്കളുടെ കുടുംബാംഗങ്ങൾക്കും സഹപാഠികൾക്കും അധ്യാപകർക്കും ദുഃഖം താങ്ങാൻ കരുത്തുണ്ടാകട്ടെ.