❓ *എന്താണ് നോർക്ക ഐഡി*
✅ ഒരു പ്രവാസിക്ക് കേരള സർക്കാരുമായി ബന്ധപ്പെടാനുളള ഏക മാർഗ്ഗം. ഇത് വഴി വിവിധ സേവനങ്ങൾ നോർക്ക റൂട്സ് പ്രവാസികൾക്ക് ലഭ്യമാക്കുന്നു. 3 വർഷമാണ് ഐഡി കാർഡിന്റെ കാലാവധി.
❓ *എന്താണ് നോർക്ക ഐഡിയുടെ മറ്റു പ്രയോജനങ്ങൾ*
1️⃣ അപകട ഇൻഷുറൻസ് കവറേജായി 4 ലക്ഷം രൂപ വരെ ലഭിക്കും
2️⃣ സ്ഥിര/ഭാഗിക വൈകല്യത്തിന് 2 ലക്ഷം രൂപ വരെ ലഭിക്കും
3️⃣ കാരുണ്യ, സാന്ത്വന പദ്ധതികൾ വഴി പെൺമക്കളുടെ വിവാഹത്തിനും പഠനത്തിനും ചികിത്സക്കുമടക്കം വിവിധ ആനുകൂല്യങ്ങൾ
4️⃣ NDRPM ന്റെ വിവിധ പദ്ധതികൾ വഴി സംരംഭകത്വ സഹായങ്ങൾ
ഓൺലൈൻ സേവനങ്ങൾ കൈപ്പുറം അക്ഷയയിൽ കൂടി
❓ *എന്താണ് പ്രവാസി രക്ഷാ ഇൻഷുറൻസ്*
✅ ഈ പദ്ധതി വഴി ഗുരുതര രോഗങ്ങൾക്ക് 1 ലക്ഷ രൂപ വരെ സഹായം ലഭിക്കും. കൂടാതെ ജീവഹാനിക്ക് 2 ലക്ഷം രൂപയും സ്ഥിര/ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപയും ലഭിക്കും. 1 വർഷമാണ് ഇതിന്റെ കാലാവധി.
❓ *നോർക്ക ഐഡി, ഇൻഷുറൻസ് - യോഗ്യത എന്ത്*
✅ 6 മാസത്തേക്ക് സാധുവായ പാസ്സ്പോർട്ടുള്ള 18 നും 70 നും ഇടക്ക് പ്രായമുള്ള പ്രവാസികൾക്ക് അപേക്ഷിക്കാം.
❓ *പ്രവാസി ക്ഷേമനിധി അംഗത്വ യോഗ്യത എന്ത്*
✅ വിദേശത്ത് ജോലി ചെയ്ത് കൊണ്ടിരിക്കുന്നതോ 2 വർഷമെങ്കിലും ജോലി ചെയ്ത് തിരിച്ച് വന്നതോ ആയ 18 നും 60 നും ഇടക്ക് പ്രായമുള്ള പ്രവാസികൾക്ക് അപേക്ഷിക്കാം.
❓ *എന്താണ് ക്ഷേമനിധിയുടെ പ്രധാന പ്രയോജനങ്ങൾ*
1️⃣ *പെൻഷൻ*
60 വയസ്സ് പൂർത്തിയായ അംഗങ്ങൾക്ക് ചുരുങ്ങിയത് 5 വർഷത്തെ അടവ് പൂർത്തിയാക്കിയാൽ 3500 രൂപ മുതൽ 7000 രൂപ വരെ പെൻഷൻ ലഭിക്കും
2️⃣ *കുടുംബ പെൻഷൻ*
അംഗം മരണപ്പെട്ടാലുടൻ ഏറ്റവും അടുത്ത അവകാശിക്ക് പെൻഷൻ തുകയുടെ പകുതി കുടുംബ പെൻഷൻ ആയി ലഭിക്കും
3️⃣ *അവശത പെന്‍ഷന്‍*
ഒരംഗത്തിന് ശാരീരിക അവശത മൂലം ജോലി ചെയ്യാന്‍ കഴിയാതെ വന്നാല്‍ പെൻഷൻ തുകയുടെ 40% അവശത പെൻഷൻ ആയി ലഭിക്കും
4️⃣ *ചികിത്സ സഹായം*
ഒരംഗത്തിന് 50000 രൂപ വരെ ചികിത്സ സഹായമായി ലഭിക്കും
5️⃣ *വിവാഹ സഹായം*
3 വർഷത്തെ അടവെങ്കിലും പൂർത്തിയാക്കിയ അംഗത്തിന് 2 പെണ്മക്കളുടെ വിവാഹത്തിന് 10000 രൂപയുടെ സഹായം ലഭിക്കും
6️⃣ *പ്രസവ സഹായം*
2 വർഷത്തെ അടവെങ്കിലും പൂർത്തിയാക്കിയ വനിത അംഗത്തിന് 2 തവണ പ്രസവ സഹായമായി 3000 രൂപ ലഭിക്കും
7️⃣ *ഭവന വായ്പ സബ്‌സിഡി*
ഒരംഗത്തിന് ഭവന വായ്പകൾക്ക് 5% (1 ലക്ഷം രൂപ വരെ) സബ്‌സിഡി ലഭിക്കും
8️⃣ *വിദ്യഭ്യാസ ഗ്രാന്റ്*
2 വർഷത്തെ അടവെങ്കിലും പൂർത്തിയാക്കിയ അംഗത്തിന് മക്കളുടെ ഉപരി പഠനത്തിന് ഗ്രാന്റ് ലഭിക്കും
9️⃣ *മരണ ധനസഹായം*
അംഗം മരണപ്പെട്ടാൽ അടുത്ത അവകാശിക്ക് 1 ലക്ഷം രൂപ വരെ സഹായധനം ലഭിക്കും
❓ *ആവശ്യമായ രേഖകൾ എന്തൊക്കെ*
1️⃣ പാസ്സ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ
2️⃣ സിവിൽ ഐഡിയുടെ രണ്ട് വശത്തിൻ്റെയും കോപ്പി
3️⃣ അപേക്ഷകന്റെ ഫോട്ടോയും ഒപ്പും
അപേക്ഷകൾ സമർപ്പിക്കാൻ ബന്ധപ്പെടാം
7558000750
Comments
Post a Comment