റിസൾട്ട് അറിയാം
❓ *എന്താണ് നോർക്ക ഐഡി* ✅ ഒരു പ്രവാസിക്ക് കേരള സർക്കാരുമായി ബന്ധപ്പെടാനുളള ഏക മാർഗ്ഗം. ഇത് വഴി വിവിധ സേവനങ്ങൾ നോർക്ക റൂട്സ് പ്രവാസികൾക്ക് ലഭ്യമാക്കുന്നു. 3 വർഷമാണ് ഐഡി കാർഡിന്റെ കാലാവധി. ❓ *എന്താണ് നോർക്ക ഐഡിയുടെ മറ്റു പ്രയോജനങ്ങൾ* 1️⃣ അപകട ഇൻഷുറൻസ് കവറേജായി 4 ലക്ഷം രൂപ വരെ ലഭിക്കും 2️⃣ സ്ഥിര/ഭാഗിക വൈകല്യത്തിന് 2 ലക്ഷം രൂപ വരെ ലഭിക്കും 3️⃣ കാരുണ്യ, സാന്ത്വന പദ്ധതികൾ വഴി പെൺമക്കളുടെ വിവാഹത്തിനും പഠനത്തിനും ചികിത്സക്കുമടക്കം വിവിധ ആനുകൂല്യങ്ങൾ 4️⃣ NDRPM ന്റെ വിവിധ പദ്ധതികൾ വഴി സംരംഭകത്വ സഹായങ്ങൾ ഓൺലൈൻ സേവനങ്ങൾ കൈപ്പുറം അക്ഷയയിൽ കൂടി ❓ *എന്താണ് പ്രവാസി രക്ഷാ ഇൻഷുറൻസ്* ✅ ഈ പദ്ധതി വഴി ഗുരുതര രോഗങ്ങൾക്ക് 1 ലക്ഷ രൂപ വരെ സഹായം ലഭിക്കും. കൂടാതെ ജീവഹാനിക്ക് 2 ലക്ഷം രൂപയും സ്ഥിര/ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപയും ലഭിക്കും. 1 വർഷമാണ് ഇതിന്റെ കാലാവധി. ❓ *നോർക്ക ഐഡി, ഇൻഷുറൻസ് - യോഗ്യത എന്ത്* ✅ 6 മാസത്തേക്ക് സാധുവായ പാസ്സ്പോർട്ടുള്ള 18 നും 70 നും ഇടക്ക് പ്രായമുള്ള പ്രവാസികൾക്ക് അപേക്ഷിക്കാം. ❓ *പ്രവാസി ക്ഷേമനിധി അംഗത്വ യോഗ്യത എന്ത്* ✅ വിദേശത്ത് ജോലി ചെയ്ത്...